അയ്യപ്പ ഭക്തർക്കായി ‘ഹരിവരാസനം’ റേഡിയോയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്…സന്നിധാനത്ത് 24 മണിക്കൂർ പ്രക്ഷേപണം

പത്തനംതിട്ട : ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു.സന്നിധാനത്ത് നിന്നായിരിക്കും റേഡിയോയുടെ പ്രക്ഷേപണം.പ്രക്ഷേപണം പൂർണ്ണമായും ബോർഡിൻറെ നിയന്ത്രണത്തിൽ ആയിരിക്കും . ഹരിവരാസനം എന്ന പേരിലായിരിക്കും ഇൻറർനെറ്റ് റേഡിയോ.

റേഡിയോ നടത്തിപ്പിന് താൽപര്യമുള്ള കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിക്കാനുള്ള നടപടികൾ ആരംഭിച്ചു. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന നൽകുക. 24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമല വാർത്തകൾ, അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയാണ് ഹരിവരാസനം റേ‍ഡിയോയിൽ ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!