പത്തനംതിട്ട : മാധ്യമങ്ങൾ രാജ്യത്തിൻ്റെ നിലനിൽപിൻ്റെ അടിസ്‌ഥാനമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. കേരള പത്രപ്രവർത്തക യൂണിയൻ 61-ാം സംസ്‌ഥാന സമ്മേളനം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്ര, ദൃശ്യമാധ്യമങ്ങൾ നിലനിർത്തേണ്ടത് ജനാധിപത്യ സർക്കാരിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിന് ആവശ്യമായ നടപടികളോട് ആശാവഹമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇൻഷുറൻസ് പദ്ധതിയിൽ സർക്കാരിൻ്റെ പങ്കാളിത്തം വർധിപ്പിക്കണമെന്ന ആവശ്യവും പെൻഷൻ വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിച്ചുവരികയാണ്. വേജ് ബോർഡ് നിലനിൽക്കണം. ദൃശ്യമാധ്യമങ്ങളെക്കൂടി ഉൾപ്പെടുത്തി വർക്കിങ് ജേണലിസ്‌റ്റ് ആക്ട് പുനഃസ്‌ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
കെയുഡബ്ല്യുജെ സംസ്‌ഥാന പ്രസിഡൻ്റ് കെ.പി.റെജി അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. ആന്റോ ആന്റണി എംപി, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, കെഇഎൻഎഫ് സംസ്‌ഥാന പ്രസിഡന്റ് വി. എസ്.ജോൺസൺ, കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ്എടപ്പാൾ, സെക്രട്ടറി ബി. അഭിജിത്ത്, സ്വാഗതസംഘം ജനറൽ കൺവീനർ ബോബി ഏബ്രഹാം, ജില്ലാ പ്രസിഡൻ്റ് ബിജു കുര്യൻ, സെക്രട്ടറി ജി. വിശാഖൻ തുടങ്ങിയവർ സംസാരിച്ചു
മാധ്യമങ്ങൾ രാജ്യത്തിൻ്റെ നിലനിൽപിൻ്റെ അടിസ്‌ഥാനം : മന്ത്രി കെ.എൻ ബാലഗോപാൽ
