ചൊക്രമുടി കയ്യേറ്റം; മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തൊടുപുഴ : ചൊക്രമുടി കയ്യേറ്റത്തിൽ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ദേവികുളം മുൻ തഹസിൽദാർ ഡി അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എംഎം സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

പരിശോധന നടത്താതെ ചൊക്രമുടിയിൽ നിർമാണാനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിരാക്ഷേപ പത്രം നൽകിയപ്പോൾ പട്ടയത്തിൻ്റെ ആധികാരികതയും നിബന്ധനകളും പാലിച്ചിട്ടില്ല. ദുരന്തനിവാരണ നിയമപ്രകാരമുളള ഉത്തരവുകളുണ്ടോയെന്നും പരിശോധിച്ചില്ലെന്നും കണ്ടെത്തി. ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!