മാന്തുരുത്തി അപകടം; ഒരാൾ മരിച്ചു, നാല് പേർ ആശുപത്രിയിൽ ചികിത്സയിൽ

കോട്ടയം : കറുകച്ചാല്‍ മാന്തുരുത്തിയില്‍ ഇന്നലെ ബസും കാറും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.

കാർ യാത്രക്കാരനായ കായംകുളം സ്വദേശി രാഹുല്‍ (27)ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി മരിച്ചത്.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു യാത്രക്കാർ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ കറുകച്ചാല്‍ ചങ്ങനാശേരി റൂട്ടില്‍ മാന്തുരുത്തിയിലായിരുന്നു അപകടം. മൂന്നാറില്‍ നിന്നും കായംകുളത്തേയ്ക്കു മടങ്ങുകയായിരുന്നു സംഘം. കാറിനുള്ളില്‍ രണ്ട് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാർ എതിർ ദിശയില്‍ നിന്നും എത്തിയ സന്തോഷ് എന്ന സ്വകാര്യ ബസില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാർ തകർന്നു. കാറിനുള്ളില്‍പ്പെട്ട യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരും പാമ്പാടിയിൽ നിന്നും എത്തിയ അഗ്നിശമന സേനാ സംഘവും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!