കൊച്ചി: യാത്രാദുരിതത്തെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് ഇന്ന് തുടക്കമായി. എട്ടു കോച്ചുകളുള്ള മെമുവാണ് കോട്ടയം വഴി സര്‍വീസ് നടത്തുക. ശനിയും ഞായറും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.
യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് രണ്ടു സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. മൺറോതുരുത്തും പെരിനാടുമാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കൊല്ലത്തു നിന്നും 5.55 നാണ് ട്രെയിൻ പുറപ്പെടുക. നേരത്തെ 6.15 ന് പുറപ്പെടുന്ന രീതിയിലായിരുന്നു സമയക്രമം നിശ്ചയിച്ചിരുന്നത്.
രാവിലെ 5.55ന് കൊല്ലം സ്റ്റേഷനിൽനിന്ന് യാത്ര തിരിച്ച് 9.35ന് എറണാകുളം ജങ്ഷന്‍ ( സൗത്ത്) സ്റ്റേഷനിൽ എത്തിച്ചേരും. ആകെ 18 സ്റ്റോപ്പുകളാണ് ഉണ്ടാകുക. കൊല്ലം, പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണ് സ്റ്റോപ്പുകൾ.
തിരികെ 9.50 ന് എറണാകുളം ജങ്ഷന്‍ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്നത് ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്.
ട്രെയിനിന്റെ സ്റ്റോപ്പും സമയക്രമവും ഇപ്രകാരമാണ്.
കൊല്ലം (രാവിലെ 5.55), പെരിനാട് ( 6.10), മൺറോ തുരുത്ത് ( 06.30), ശാസ്താംകോട്ട (6.39), കരുനാഗപ്പള്ളി (6.50), കായംകുളം (7.05), മാവേലിക്കര (7.13), ചെങ്ങന്നൂര്‍ (7. 25), തിരുവല്ല (7.34), ചങ്ങനാശ്ശേരി (7.43), കോട്ടയം (8.04), ഏറ്റുമാനൂര്‍ ( 8.16), കുറുപ്പന്തറ (8.25), വൈക്കം റോഡ് (8.34), പിറവം റോഡ് ( 8.42), മുളന്തുരുത്തി (8.53), തൃപ്പൂണിത്തുറ (9.03), എറണാകുളം (9.35).
തിരികെ കൊല്ലത്തേക്കുള്ള സര്‍വീസ് ഇപ്രകാരം
എറണാകുളം ( രാവിലെ 9.50), തൃപ്പൂണിത്തുറ (10.07), മുളന്തുരുത്തി (10.18), പിറവം റോഡ് (10.30), വൈക്കം റോഡ് ( 10.38), കുറുപ്പന്തറ (10.48), ഏറ്റുമാനൂര്‍ (10.57), കോട്ടയം (11.10), ചങ്ങനാശ്ശേരി (11.31), തിരുവല്ല (11.41), ചെങ്ങന്നൂര്‍ ( 11.51), മാവേലിക്കര ( 12.03), കായംകുളം (12.13), കരുനാഗപ്പള്ളി (12.30), ശാസ്താംകോട്ട (12.40), മൺറോതുരുത്ത് (12.47), പെരിനാട് (12.54), കൊല്ലം (1.30)