പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

പാമ്പാടി : പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു  ഉച്ചകഴിഞ്ഞ് 2: 40 ഓട് കൂടി പാമ്പാടി ഗ്രാമീൺ ബാങ്കിന് മുൻവശത്തായിരന്നു അപകടം

അപകടത്തിൽ കൂരാലി സ്വദേശി സുരേഷ് കുമാറി(50)ന് സാരമായി പരിക്കേറ്റു ,സ്റ്റാർ ഹെൽത് സീനിയർ മാനേജർ ആണ് സുരേഷ്. കടയുടെ  മുമ്പിൽ നിന്നും ബൈക്കിൽ കയറി റോഡിലേയ്ക്ക് ഇറങ്ങിയ സമയത്ത് കോട്ടയം ഭാഗത്തേയ്ക്ക് പോയ കാർ  നിയന്ത്രണം വിട്ട്  ബൈക്കിൽ ഇടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ട് കാറുകളിലും  നിയന്ത്രണം വിട്ട കാർ  ഇടിച്ചു .

അപകടത്തെ തുടർന്ന് സാരമായി പരിക്കേറ്റ സുരേഷിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!