മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ആറു യുവാക്കള്‍ അറസ്റ്റില്‍…

പത്തനംതിട്ട : ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട മാനസികവെല്ലുവിളി നേരിടുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒമ്പത് പ്രതികളില്‍ ആറു പേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടാം വര്‍ഷ ഡിഗ്രികോഴ്സിന് പഠിക്കുന്നതും 75 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നതുമായ ഇരുപതുകാരിക്കാണ് പ്രതികളില്‍ നിന്നും നിരന്തരം ലൈംഗിപീഡനം നേരിടേണ്ടിവന്നത്. 2023 ജൂലൈ അവസാനം മുതല്‍ ലൈംഗികപീഡനം നടന്നതായി പറയപ്പെടുന്നു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് പ്രതികള്‍. ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളുടെ ഫോണുകളിലേക്ക് യുവാക്കളുടെ വിളി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ചെറുകോല്‍ നെല്ലികുന്നില്‍ വീട്ടില്‍ പ്രശാന്ത് (30), എഴുമറ്റൂര്‍ കൊച്ചുപ്ലാവുങ്കല്‍ ലിബിന്‍(27), തിരുവല്ല ഐക്കാട് കാഞ്ഞിരം കാലായില്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍(23), എഴുമറ്റൂര്‍ തോമ്പില്‍ കഞ്ഞിത്തോട് വീട്ടില്‍ ബി ടി ഹരികൃഷ്ണന്‍ (25), ചെങ്ങന്നൂര്‍ പുത്തന്‍കാവ് തെക്കേടത്ത് പീടിക പറമ്പില്‍ വീട്ടില്‍ സിജു പി മാത്യു(29), തിരുവല്ല ചുമത്ര തെക്കേകുറ്റ് തോപ്പില്‍ മലയില്‍ സഹില്‍ (21) എന്നിവരാണ് അറസ്റ്റിലായവര്‍.

പിക്ക് അപ്പ് ഡ്രൈവര്‍, ബസിലും ടിപ്പറിലും കിളി, ഇലക്ട്രിഷ്യന്‍, റെസ്റ്റോറന്റ് ജീവനക്കാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് പ്രതികളായ യുവാക്കള്‍. ഒരു കേസില്‍ രണ്ടു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്, ഒരുകേസിലെ രണ്ടു പ്രതികളായ പ്രവീണ്‍, സന്ദീപ്, മറ്റൊരു കേസിലെ പ്രതി ആദി എന്നിവരാണ് പിടിയിലാവാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!