ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭയുടെ
അനുമതി: മന്ത്രി വി.എന്‍. വാസവന്‍


– കിഫ്ബി മുഖേന 93.22 കോടി രൂപ ചെലവില്‍ നിര്‍മാണം

കോട്ടയം: ഏറ്റുമാനൂര്‍ നഗരസഭയിലും ഇതിനോടു ചേര്‍ന്നുള്ള അതിരമ്പുഴ, കാണക്കാരി പഞ്ചായത്തുകളിലെ സമീപവാര്‍ഡുകളിലിലെയും എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നല്‍കിയതായി മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കിഫ്ബി മുഖേന 93.22 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമാകുക. രണ്ടാം ഘട്ടമായി 73.38 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. 22 എം.എല്‍.ഡി. ശേഷിയുള്ള ജലശുദ്ധീകരണശാലയും നേതാജി നഗറില്‍ 16 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയും 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതലസംഭരണിയുമാണ് നിര്‍മിക്കുന്നത്.

കച്ചേരിക്കുന്ന്, കട്ടച്ചിറ എന്നിവിടങ്ങളിലാണ് ടാങ്ക് നിര്‍മിക്കുക. ഇതിന്റെ ടെïര്‍ പൂര്‍ത്തീകരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്ക് കടന്നു.  ഒന്നാം ഘട്ടത്തില്‍ ശുദ്ധജല വിതരണത്തിനുള്ള പൈപ്പിടല്‍ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. തുടര്‍ന്നുള്ള പ്രവര്‍ത്തികള്‍ക്കാണ് കിഫ്ബി 73.38 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

പ്ലാന്റ് നിര്‍മാണം ഉള്‍പ്പെടെ പവര്‍ എന്‍ഹാന്‍സ്മെന്റ്,  ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ പ്രവര്‍ത്തികള്‍, റോഡ് പുനഃസ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ശുദ്ധീകരണശാലയില്‍ നിന്ന് ടാങ്കുകളിലേക്ക് 13 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് വെള്ളം എത്തിക്കുക. ടാങ്കുകളില്‍ നിന്ന് 43 കിലോമീറ്റര്‍ നീളത്തിലാണ് വിതരണ ശൃംഖല സ്ഥാപിക്കുക. ഏറ്റുമാനൂര്‍ നഗരസഭയിലും ഇതിനോടു ചേര്‍ന്നു കിടക്കുന്ന അതിരമ്പുഴ, കാണക്കാരി പഞ്ചായത്തിലെ സമീപ വാര്‍ഡുകളിലും ഗാര്‍ഹിക കണക്ഷനിലൂടെ എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കും. 

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അയ്മനം, ആര്‍പ്പൂക്കര, നീïൂര്‍, അതിരമ്പുഴ എന്നീ പഞ്ചായത്തുകളില്‍ കൂടുതല്‍ കാര്യക്ഷമമായി ശുദ്ധജല വിതരണം നടത്താനാകും.

വാര്‍ത്താസമ്മേളനത്തില്‍ പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ജോസ് രാജന്‍, നഗരസഭാംഗം ഇ.എസ്. ബിജു,  ഡി.സി.എച്ച്. വൈസ് പ്രസിഡന്റ് കെ.എന്‍. വേണുഗോപാല്‍ എന്നിവര്‍  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!