മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ്… ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്…

തിരുവനന്തപുരം: മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷാ വിവാദത്തില്‍ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ജില്ലാ തലത്തില്‍ പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത് ഉത്തരവിലെ സാങ്കേതികത്വം പരിഗണിച്ചാണ്.

കേസ് വിശദമായ വാദത്തിന് വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തെറ്റായ ചരിത്ര വ്യാഖ്യാനവും, യുക്തിരഹിതമായ വ്യാഖ്യാനവും വിദ്യാര്‍ത്ഥികളില്‍ പ്രചരിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

ഇത്തരം പ്രചരണങ്ങള്‍ക്കുള്ള ശ്രമം തടയാന്‍ വിദ്യാഭ്യാസ വകുപ്പ് പ്രതിജ്ഞാബദ്ധാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ജില്ലാതലത്തില്‍ പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത് ഉത്തരവിലെ സാങ്കേതികത്വം പരിഗണിച്ചാണ്. ഫലം പ്രഖ്യാപിക്കരുതെന്നും, സംസ്ഥാനതലത്തില്‍ പരീക്ഷ നടത്തരുതെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!