തിരുവനന്തപുരം : പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ അന്വേഷണസംഘം കുറ്റപത്രത്തിന്റെ കരട് തയ്യാറാക്കി.
ബലാത്സംഗം, ഭ്രൂണഹത്യ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രണ്ട് കേസുകളിലായി കുറ്റപത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇവ തുടർനടപടികൾക്കായി നിയമോപദേശത്തിന് കൈമാറിയിട്ടുണ്ട്.
അതിനിടെ, കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന എസ്.പി. ജി. പൂങ്കുഴലി ചുമതല ഒഴിഞ്ഞു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നതിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ തലപ്പത്തുനിന്നുള്ള മാറ്റം.
