കൊച്ചി : മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ എഎംഎംഎ പിളർപ്പിലേക്ക്. അഭിനേതാക്കളുടെ ട്രേഡ് യൂണിയൻ ഉണ്ടാക്കാനായി നിലവില്‍ അമ്മയിലെ അംഗങ്ങളായ 20 അഭിനേതാക്കള്‍ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു.
അതേസമയം വിഷയത്തില്‍ ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരം വേണമെന്നും സംഘടന രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്നും ഫെഫ്ക അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ചില താരങ്ങള്‍ക്കു നേരെ ഉയർന്ന ലൈംഗികാരോപണങ്ങളുടെ പേരില്‍ അമ്മ അംഗങ്ങള്‍ക്കിടയില്‍ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കുകയും ചെയ്തതും അഭിപ്രായ വ്യത്യാസത്തിനിടയാക്കിയിരുന്നു.
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ എഎംഎംഎ പിളർപ്പിലേക്ക്
