സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ പനമറ്റം ഗ്രാമവും…

പൊൻകുന്നം : സംസ്ഥാന ചലച്ചിത്ര അവാർഡ് നേട്ടവുമായി കോട്ടയം പനമറ്റം സ്വദേശി അനിൽ രാധാകൃഷ്ണനും.

ഉള്ളൊഴുക്ക് എന്ന സിനിമയിൽ മികച്ച ശബ്ദ രൂപകല്പനക്കുള്ള ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡാണ് അനിൽ രാധാകൃഷ്ണനെ തേടിയെത്തിയത്. കോട്ടയം ജില്ലയിലെ പനമറ്റം സ്വദേശിയാണ് അനിൽ.

പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റിട്ടയേർഡ് കോളേജ് പ്രിൻസിപ്പൽ എം കെ രാധാകൃഷ്ണന്റെയും ഗീതയുടെയും മകനാണ്. ഭാര്യ രേഷ്മ, മകൻ കാർത്തികേയൻ. സഹോദരൻ രാഹുൽ കോരുത്തോട് സി കേശവൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ  അദ്ധ്യാപകൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!