പള്ളിക്കത്തോട് : ആനിക്കാട്ടെ മുതിര്‍ന്ന ആർഎസ്എസ് പ്രവർത്തകനും അടിയന്തരാവസ്ഥക്കെതിരെ പോരാടി ജയില്‍വാസവും അനുഭവിച്ച പള്ളിക്കത്തോട് മുക്കാലി കൊടിമറ്റത്ത് കെ.ആര്‍ രാമകൃഷ്ണന്‍ (വല്ല്യേട്ടന്‍-77) അന്തരിച്ചു.
സംസ്‌കാരം നാളെ (വെള്ളിയാഴ്ച) 2 ന് പൊങ്ങിനാകുന്നിലുള്ള സഹോദരന്റെ വസതിയില്‍. പരേതന്‍ മംഗലത്ത് കുടുംബാംഗം ആണ്.
സഹോദരങ്ങൾ : കെ.ആര്‍ വിശ്വംഭരന്‍ (റിട്ട. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആര്‍എസ്എസ് പുതുപ്പള്ളി ഖണ്ഡ് സംഘചാലക്). എം.ആര്‍ രാജന്‍ നായര്‍, കെ.കെ രാധാകൃഷ്ണന്‍.
വൈക്കം, ഇടുക്കി മേഖലകളില്‍ ആര്‍എസ്സിന്റെ പ്രചാരകനായിരുന്നു.
