പാമ്പാടി : ചങ്ങനാശേരി വാഴൂർ റോഡിൽ മാന്തുരുത്തി ചമ്പക്കര പള്ളിക്ക് സമീപം വൻ മരം റോഡിലേയ്ക്ക് വീണു.
ഉച്ചക്ക് 12 മണിയോട് കൂടിയായിരുന്നു സംഭവം . ഈ സമയം അതുവഴി വന്ന് സ്ക്കൂട്ടറിന് മുകളിലേയ്ക്കാണ് പടുകൂറ്റൻ മരത്തിന്റെ ശിഖരങ്ങൾ പതിച്ചത്.
അപകടത്തിൽ സ്കൂട്ടർ യാത്രികനായ മാന്തുരുത്തി സ്വദേശി വേണു അത്ഭുതകരമാണ് രക്ഷപെട്ടത് . മരം വീണതോടെ തിരക്കേറിയ ഈ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടായി.
പാമ്പാടിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി മരത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കി.