ലക്നൗ : പാർട്ടി പ്രവർത്തകരുടെയും സ്ഥാനാർത്ഥികളുടെയും അമിത ആത്മവിശ്വാസം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ലഖ്നൗവിലെ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ ഭീംറാവു അംബേദ്കർ ഓഡിറ്റോറിയത്തിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ ബിജെപി നടത്തുന്ന ആദ്യ പ്രധാന യോഗമാണിത്.
ഇനി വരാനിരിക്കുന്ന നിയമസഭാ, ഉപതെരഞ്ഞെടുപ്പുകൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനും മുഖ്യമന്ത്രി എം.പിമാർക്കും എം.എൽ.എമാർക്കും പാർട്ടി പ്രവർത്തകാർക്കും നിർദേശം നൽകി . സംസ്ഥാനത്ത് ഒരിക്കൽ കൂടി ബിജെപിയുടെ പതാക ഉയർത്തണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും സോഷ്യൽ മീഡിയയിൽ സജീവമാകാനും കിംവദന്തികൾ ഉടനടി തള്ളിക്കളയണമെന്നും യോഗി ആദിത്യനാഥ് നിർദേശിച്ചു
Up is absolutely….. RIGHT….
400 PAAR…… was got twisted by the INDI group for their benefits by utterances, if BJP is voted with 400 paar, they will bring another EMERGENCY similar to 1975 scenario and people of this country ….BELIEVED and TRUSTED…. that’s all… Whereas reality is altogether different….
This is a WARNING for BJP leaders….