അപകടാവസ്ഥയിലായ  തണൽ മരത്തിൻ്റെ ശിഖരങ്ങൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വെട്ടിമാറ്റി

കുമരകം : കുമരകം – കെെപ്പുഴമുട്ട് റാേഡിൽ പള്ളിച്ചിറ കവലയ്ക്കു സമീപം റോഡരികിൽ അപകടകരമായ നിലയിൽ നിന്ന തണൽ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടിമാറ്റി. നിരവധി അപകടങ്ങൾക്ക് കാരണമായ മരമാണിത്.

മരം വെട്ടിമാറ്റിയോ ശിഖരങ്ങൾ മുറിച്ചു മാറ്റിയോ അപകടം ഒഴിവാക്കേണ്ട ഉത്തരവാദിത്വം കെ ആർ എഫ് ബി ക്കാണ് . എന്നാൽ അവർ ഈ അപകടാവസ്ഥയെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു.

കാലവർഷം ശക്തമാകുന്നതിന് മുമ്പ് മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ കുമരകം  പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബുവിൻ്റെ നേതൃത്വത്തിൽ മരം വെട്ടു തൊഴിലാളികളെ വിളിച്ചു വരുത്തി മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!