കോട്ടയം : നൃത്തനാടക കലാകാരന്‍ കോട്ടയം താഴത്തങ്ങാടി ഇടത്തില്‍കരോട്ട് വീട്ടില്‍ കോട്ടയം മധു (കെ. ജയപ്രകാശ് 74) ഇനി ഓര്‍മ. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
അരനൂറ്റാണ്ടിലധികമായി കലാരംഗത്ത് സജീവമായിരുന്നു. കോട്ടയം ഭാരതീയ നൃത്തകലാലയത്തില്‍ നിന്നാണ് തുടക്കം. കോട്ടയം ചെല്ലപ്പന്‍, ഭവാനി ചെല്ലപ്പന്‍ എന്നിവരുടെ ആദ്യകാല ശിഷ്യരില്‍ പ്രധാനിയായിരുന്നു. കിരാതാര്‍ജുനീയം ബാലെയില്‍ വേഷമിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് രണ്ടായിരത്തിലധികം വേദികളില്‍ നിറഞ്ഞാടി.
ഗുരുഗോപിനാഥിന്റെ നടന നികേതനം. ഗുരു ചന്ദ്രശേഖരന്റെ ഭാരതീയ നൃത്തകലാലയം, തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്റെ ജയകേരള നൃത്തകലാലയം തുടങ്ങിയ നിരവധി സമിതികള്‍ക്ക് വേണ്ടി വിവിധ വേഷങ്ങള്‍ അണിഞ്ഞു.
ശ്രീകൃഷ്ണന്‍, നാരദന്‍, രാജഗുരു തുടങ്ങിയ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബൈബിള്‍ നാടകങ്ങളിലും സജീവമായിരുന്നു. വൈക്കം വിപഞ്ചിക തിയേറ്റേഴ്‌സിലായിരുന്നു അവസാനമായി അഭിനയിച്ചത്.
ശിവകാളിയമ്മ, അഗ്നി നയനങ്ങള്‍, രുദ്രചൈതന്യം, കുറത്തിയാട്ടം തുടങ്ങിയ ബാലെകളില്‍ ശ്രദ്ധേയമായ വേഷമിട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിശ്രമ ജീവിതത്തിലായിരുന്നു. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരന്‍കൂടിയാണ് അന്തരിച്ച ജയപ്രകാശ്.
ഭാര്യ വിജയലക്ഷ്മി.മക്കള്‍: രമ്യ സജീവ് (കാനഡ), രാഹുല്‍ ഇ. ജെ. (കെ.എസ്.ആര്‍.ടി.സി, കോട്ടയം )മരുമക്കള്‍ -സജീവ് കെ (കാനഡ ) അഖില കൃഷ്ണന്‍ (കറുകച്ചാല്‍ ) സംസ്‌കാരം നടത്തി. പരേതൻ കോട്ടയം കാരാപ്പുഴ കോലത്ത് കുടുംബാംഗമായിരുന്നു.
