മണർകാട് -ഏറ്റുമാനൂർ ബൈപ്പാസിൽ വീണ്ടും അപകടം

കോട്ടയം : മണർകാട് -ഏറ്റുമാനൂർ ബൈപ്പാസിൽ കണിയാംകുന്നേൽ ഇന്ന് രാവിലെ 8.50 തോടെ ഉണ്ടായ അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു.

മണർകാട് ഡിറ്റിപി സെന്റർ നടത്തുന്ന ജോർജ് ചൂണ്ടയിലിനാണ് പരിക്കേറ്റത്.


അമിതവേഗത്തിൽ എത്തിയ കാർ യുവാവ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിൽ നിന്നും തെറിച്ചു പോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!