കോഴിക്കോട്: കോഴിക്കോട് മരം വീണ് പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ട് കുറുക്കന്‍മാര്‍ ചത്ത നിലയില്‍. കൊയിലാണ്ടി കീഴരിയൂരിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ കിണറുള്ളതില്‍ ഷൈനയുടെ വീട്ടിലെ മരം കടപുഴകി വീണ് വൈദ്യുതി തൂണും ലൈനും പൊട്ടിവീണിരുന്നു. രാത്രിയായതിനാല്‍ ആരും ആ ഭാഗത്തേക്ക് അധികം പോയിരുന്നില്ല. രാവിലെയാണ് കുറുക്കന്‍മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്.
കെഎസ്ഇബി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
