സിദ്ധാർത്ഥിന്റെ പേരിൽ ആന്റി റാഗിങ്ങ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റിൽ റാഗിങ് തടയാനുള്ള പദ്ധതിയും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

പൂക്കോട് വെറ്റിനറി കോളേജിൽ റാഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർഥിന്റെ പേരിലാണ് പദ്ധതി. റാഗിങ്ങ് തടയാനായി ആന്റി റാഗിങ്ങ് പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.

എസ്എഫ്ഐ നേതാക്കളുടെ റാഗിങ്ങിനെ തുടർന്നാണ് സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഒട്ടേറെ ജനപ്രിയ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 9മണിയോടെ ആരംഭിച്ച ബജറ്റ് അവതരണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!