നിര്‍ണായക കണ്ടെത്തലുമായി എസ്ഐടി, ദ്വാരപാലക ശിൽപം കേടുവരുത്തിയതിന് പിന്നിലും…

തിരുവനന്തപുരം : ദ്വാരപാലക ശിൽപ്പത്തിൽ കേടുവരുത്തിയതിന് പിന്നിലും പോറ്റിയുടെ ഇടപെടലുണ്ടായതായി വിവരങ്ങൾ. പോറ്റി നിർമ്മിച്ച പീഠം സ്ഥാപിക്കുന്നതിനിടെ യിലാണ് ശിൽപ്പത്തിന് കേടുപാട് സംഭവിച്ചത്. പീഠത്തിന്റെ അളവ് കൃത്യമല്ലാത്തതിനെ തുടർന്ന് പോറ്റി ഇത് തിരികെ കൊണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ പീഠം പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്.

ശിൽപ്പത്തിന്റെ കാല് പൊട്ടിയതിന്റെ പേരിൽ 2021 മുതൽ വീണ്ടും പാളി കടത്താൻ ശ്രമം തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നത്. ഏറെ നാളായി നീണ്ടുപോയ ഈ സംഭവവുമായി ബന്ധപ്പെട്ട ഫയലുകൾ വീണ്ടും സജീവമാകുന്നത് 2024 ലാണ്. 2024ൽ മുരാരിബാബു എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ ശേഷമാണ് ഈ കേസിന്റെ ഫയൽ വീണ്ടും സജീവമായത് എന്നും വ്യക്തമാകുന്നു. ശിൽപ്പത്തിന് കേടുപാട് സംഭവിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണസംഘം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!