ദൃഡനിശ്ചയം ചെയ്ത വോട്ടർമാരാണ് തൃശൂരിൽ ബിജെപിക്ക് വിജയം സമ്മാനിച്ചത് : സുരേഷ് ഗോപി

കൊച്ചി∙ ജാതിയോ രാഷ്ട്രീയ ചായ്‌വോ കണക്കിലെടുക്കില്ലെന്ന് ദൃഡനിശ്ചയം ചെയ്ത വോട്ടർമാരാണ് തൃശൂരിൽ ബിജെപിക്ക് വിജയം സമ്മാനിച്ചതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഈ വിജയം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാൻ പാർട്ടിക്ക് സാധിക്കണം.

തൃശൂരിലെ വോട്ടർമാർക്കിടയിലെ മനംമാറ്റം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഊർജം പകരുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ശനിയാഴ്ച കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ പാർട്ടി പ്രവർത്തകർക്ക് നന്ദിയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെടുപ്പുകളും യോഗത്തിൽ ചർച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!