തിരുവനന്തപുരം : ബാലചന്ദ്രൻ ചുള്ളിക്കാട് വിവാദം അവസാനിക്കുന്നതിന് മുൻപേ കേരള സാഹിത്യ അക്കാദമിക്കെതിരെ ആരോപണവുമായി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും.
മാസങ്ങൾക്ക് മുൻപ് തനിക്കും കേരള സാഹിത്യ അക്കാദമിയിൽ നിന്നും ദുരനുഭവം ഉണ്ടായി എന്നാണ് ശ്രീകുമാരൻ തമ്പി വ്യക്തമാക്കിയത്. സർക്കാരിനായി ഗാനം എഴുതാൻ ആവശ്യപ്പെട്ട് അപമാനിച്ചു എന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ ആണ് ശ്രീകുമാരൻ തമ്പി കേരള സാഹിത്യ അക്കാദമിയുടെ ഭാഗത്തുനിന്നും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. കേരള സർക്കാരിന് വേണ്ടി ഗാനം എഴുതിപ്പിച്ച ശേഷം കേരള സാഹിത്യ അക്കാദമി ആ ഗാനം നിരാകരിച്ചു എന്നാണ് ശ്രീകുമാരൻ തമ്പി തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നത്
താൻ അപമാനിക്കപ്പെട്ടതിന്. സാംസ്കാരിക മന്ത്രി ഉത്തരം പറയണം എന്നും ശ്രീകുമാരൻ തമ്പി ആവശ്യപ്പെട്ടു.
