ന്യൂഡൽഹി : പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം.
ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെയാണ് സഭ സമ്മേളിയ്ക്കുക.
പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളന നടപടികള്‍ക്ക് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
നാളെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ലോക്‌സഭയെ അഭിസംബോധന ചെയ്യും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് തുടര്‍ച്ചയായി നടക്കും.
സ്പീക്കറെയും ഈ സമ്മേളനം തിരഞ്ഞെടുക്കും. രാജ്യസഭാ സമ്മേളനം ജൂണ്‍ 27നാണ് തുടങ്ങുക. ജൂലൈ മൂന്നിന് അവസാനിക്കും.
പതിനെട്ടാം ലോക്‌സഭ; ആദ്യ സമ്മേളനം നാളെ മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് അജണ്ട
