യുവതിക്കുനേരെ ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും പീഡനവും 4 പേര്‍ അറസ്റ്റിൽ

ഹൈദരാബാദ് : തെലങ്കാനയിലെ നാഗർകു‍ർണൂലിൽ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണയും പീഡനവും.

യുവതിയുടെ മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടശേഷം ക്രൂരമായി മർദ്ദിച്ചു. മറ്റൊരു തവണ ഇവരുടെ സാരിയിൽ ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റു.

രണ്ട് തവണയായി ബന്ധുക്കളും അയൽവാസികളും അടങ്ങുന്ന ആൾക്കൂട്ടം ഇവരെ മർദ്ദിച്ചതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!