കോട്ടയം കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം. സംഘര്‍ഷത്തില്‍ ഒരാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പാർത്രിയാർക്കിസ് ബാവ സസ്പെൻഡ് ചെയ്ത മെത്രാപോലീത്ത കുർബാന ചൊല്ലി എന്നാരോപിച്ചായിരുന്നു തർക്കം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം. മെത്രാപ്പോലീത്തെ എതിർക്കുന്ന വിഭാഗത്തിലെ റിജോ എന്നാ ആൾക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർത്രിയാർക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപൊലീത്തയാണ് കുർബാന ചൊല്ലാൻ എത്തിയത്. ഇതേതുടര്‍ന്നാണ് വിശ്വാസികള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടത്.
Related Posts
കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി : കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ വഞ്ചാങ്കൽ വീട്ടിൽ കയ്യാമ എന്ന്…
മോഷണ കേസിൽ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ
ഏറ്റുമാനൂർ : മോഷണ കേസിൽ ഇതര സംസ്ഥാന സ്വദേശിയായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മധുസൂദന പെരുമാൾ (55) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ്…
റബ്ബർ ബോർഡ് ചെയർമാൻ പി.സി ജോർജുമായി കൂടിക്കാഴ്ച നടത്തി; റബ്ബർ പ്രതിസന്ധിയിൽ അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ്
ഈരാറ്റുപേട്ട (കോട്ടയം) : റബർ ബോർഡ് ചെയർമാൻ ഡോ. സവർ ധനാനിയ ഇന്ന് രാവിലെ പി.സി ജോർജിനെ അദ്ദേഹത്തിന്റെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി സന്ദർശിച്ചു. റബ്ബർ ബോർഡ് അംഗം…