തമിഴ് സൂപ്പർ താരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം. ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അൽപ്പസമയം നിയന്ത്രണം വിട്ട് കാർ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. വലിയ പരിക്കുകളൊന്നും ഇല്ലാതെ അജിത്ത് രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടർന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. വരാനിരിക്കുന്ന യൂറോപ്യൻ റേസിംഗ് സീസണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അജിത്ത് ഇപ്പോള്‍.
അഭിനയത്തോടൊപ്പം കാർ, ബൈക്ക് റേസിനോട് വലിയ താല്പര്യമുള്ളയാളാണ് അജിത്ത് കുമാര്‍. പല റേസിങ്ങുകളിലും പങ്കെടുക്കുന്ന അജിത്തിന്റെ ഫോട്ടോകളും വീഡിയോകളും മുന്‍പ് പലപ്പോഴും പുറത്തുവന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷം 2024 സെപ്റ്റംബറിലായിരുന്നു അജിത്ത് റേസിംഗ് ട്രാക്കിലേക്ക് തിരിച്ചെത്തിയത്.
ദേശീയ മോട്ടോർസൈക്കിൾ ചാമ്പ്യൻഷിപ്പിലൂടെ റേസിങ്ങിലെത്തിയ അജിത്ത്, ദേശീയ സിംഗിൾ-സീറ്റർ റേസിംഗ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഫോർമുല ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പ്, ബ്രിട്ടീഷ് ഫോർമുല 3 ചാമ്പ്യൻഷിപ്പ് തുടങ്ങിയവയില്‍ പങ്കെടുത്തിടുത്തിട്ടുണ്ട്.