തന്നെ വഞ്ചിച്ചത് സഹോദരി രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടിയെടുത്തുവെന്ന് നടി അംബിക…

ചെന്നൈ : സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് പരാതിയും ആരോപണങ്ങളും തള്ളി നടി അംബിക രംഗത്ത്. തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും തന്റെ പേരിലുണ്ടായിരുന്ന 50 സെന്റ് ഭൂമിയും സ്വര്‍ണവുമടക്കം അവര്‍ തട്ടിയെടുത്തുവെന്നും അംബിക വ്യക്തമാക്കി.

തന്റെ പരാതിയില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നുവെന്നും, തര്‍ക്കപരിഹാരത്തിനായി രാധ ചെക്കുകള്‍ കൈമാറിയിരുന്നുവെന്നും നടി പറഞ്ഞു. എന്നാല്‍ ഈ വിവരങ്ങള്‍ മറച്ചുവെച്ചാണ് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അംബിക ആരോപിച്ചു.

തങ്ങളുടെ മുറിയില്‍ നിന്നും നടിയും സഹോദരന്‍ മല്ലികാര്‍ജുനും ചേര്‍ന്ന് 50 കോടി രൂപയുടെ ചെക്കുകള്‍ തട്ടിയെടുത്തെന്നും അവ ബാങ്കില്‍ പണമാക്കാന്‍ ശ്രമിച്ചു എന്നുമാണ് രാധ ചെന്നൈ പൊലീസില്‍ നല്‍കിയിട്ടുള്ള പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!