കോട്ടയം : മലയാള മനോരമ ആരോഗ്യവും
സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠവും
സംയുക്തമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗ പരിശീലന പരിപാടി ആരംഭിച്ചു. പ്രിൻസിപ്പാൾ മേരി ടി പി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ ശാരീരികവും, മാനസികവുമായ ആരോഗ്യ വികാസത്തിനായി
കോളേജ്-ഹയർ സെക്കണ്ടറി
വിദ്യാർത്ഥികൾക്കുവേണ്ടിയാണ് ജൂൺ 21
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച്
“Yoga For Promotion of Positive Health”
എന്ന വിഷയത്തിൽ
പരിശീലനപദ്ധതി ആരംഭിച്ചത്.
സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠം ഡയറക്ടർ യോഗസാധക് കെ.ശങ്കരൻ ആണ് പരിശീലനം നയിക്കുന്നത്
3 ദിവസം ഒരു മണിക്കൂർ വീതം നടത്തുന്ന പരിശീലനപദ്ധതി
സംഘടിപ്പിക്കുന്നതിന് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രജിസ്ടേഷൻ
ചെയ്യാവുന്നതാണ്.
വിവരങ്ങൾക്ക്
9447156242