സെക്യൂരിറ്റി ജീവനക്കാരന് നേരെ ആക്രമണം; സർക്കാർ ശക്തമായ നടപടി കൈക്കൊള്ളണം

കൊച്ചി : കോഴിക്കോട്  താമരശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെയുണ്ടായ അക്രമത്തിൽ സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി  പ്രതിഷേധിച്ചു.

ബാർ  ഹോട്ടലിൽ  ഡ്യൂട്ടിയിലായിരുന്ന ബിജുവിനെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ അക്രമി കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്ന് ഇയാൾ മോട്ടോർസൈക്കിളിൽ കയറി രക്ഷപ്പെട്ടു .

കൃത്യനിർവണത്തിനിടെ പട്ടാപ്പകൽ ഉണ്ടായ അതിദാരുണമായ സംഭവം ഞെട്ടിപ്പിക്കുന്നതാണ്.  പ്രതിയെ  എത്രയും പെട്ടെന്ന്  കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണം.  സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട രീതിയിൽ ശക്തമായ നിയമനിർമ്മാണം നടപ്പിലാക്കണം.  സെക്യൂരിറ്റി ജീവനക്കാർക്ക്  നേരെയുണ്ടാകുന്ന ഇത്തരം അക്രമങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനിർമ്മാണത്തിന് സർക്കാർ  തയ്യാറാകണമെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!