തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു. പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു.
കെ.എസ്.ആര്‍.ടി.സിയുടെ ലോ ഫ്ലോര്‍ ബസാണ് ഇരുമ്പുവേലി തകര്‍ത്ത് ഇടിച്ചു കയറിയത്. സ്റ്റാന്‍ഡില്‍ നിന്നിറങ്ങി പുറത്തേക്ക് വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
