പരുത്തുംപാറയിൽ ഇന്നലെ അർധരാത്രി വാഹനം ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു

ചിങ്ങവനം :  പരുത്തുംപാറയിൽ ഇന്നലെ അർധരാത്രി വാഹനം ഇടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. പരുത്തുംപാറ വടക്കേപ്പറമ്പിൽ രാജപ്പൻ (66) ആണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഷാപ്പ് ജീവനക്കാരനായ രാജപ്പൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് ടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് രാജപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!