നക്ഷത്രഫലം , 2024 ജൂൺ 09 മുതൽ 15 വരെ

നക്ഷത്രഫലം , 2024 ജൂൺ 09 മുതൽ 15 വരെ

സജീവ് വി ശാസ്‌താരം

പെരുന്ന,ചങ്ങനാശേരി
ഫോൺ   96563 77700



അശ്വതി : പൂർവ്വികമായ സ്വത്തു ലഭിക്കുവാൻ യോഗം , അന്യരുമായി  സംസാരിച്ച്  വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക .. പൊതുപ്രവർത്തനരംഗത്ത് നേട്ടങ്ങൾ , ഗൃഹത്തിൽ മോടിപിടിപ്പിക്കലുകൾ ഉണ്ടാകും , സന്താനങ്ങൾക്കായി പണച്ചെലവ് .

ഭരണി :  പുതിയ പദ്ധതികളിൽ പണം മുടക്കി  മികച്ച നേട്ടങ്ങൾ  കൈവരിക്കും. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. ഭവനനിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്.

കാർത്തിക :   രോഗദുരിതങ്ങൾ അനുഭവിക്കാനിടയുള്ള വാരമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക, ഔഷധ സേവ വേണ്ടിവരും ,  ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. ബന്ധു ജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. . സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം.

രോഹിണി :  ജീവിത പങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. മത്സരപ്പരീക്ഷകളിൽ നേട്ടം കൈവരിക്കും. സഹോദരങ്ങൾക്കു നേട്ടം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും, ബന്ധുജന സഹായമുണ്ടാകും.

മകയിരം : കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് മോചനം ,  പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാൻ സാധിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവർക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാനിടയുണ്ട്.

തിരുവാതിര : സ്നേഹിക്കുന്നവരിൽ നിന്ന് എതിര്പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക  വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീർഘയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും.  പുണ്യസ്ഥല സന്ദര്ശനം നടത്തും .

പുണർതം :  ആരോഗ്യ പരമായ വിഷമതകൾ ശമിക്കും , രോഗദുരിത ശമനം. ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. അനിയന്ത്രിത കോപം നിയന്ത്രിക്കുവാൻ കഴിയാതെ വരും ,  മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം.

പൂയം :  കുടുംബസമേതം യാത്രകൾ നടത്തും. വിവാഹമാലോചിക്കുന്നവർക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം. യാത്രകൾ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നുള്ള അലർജി പിടിപെടും.

ആയില്യം :   സുഹൃദ് സഹായം ലഭിക്കും  , സ്വകാര്യ സ്ഥാപനങ്ങളിൽ   ജോലി ലഭിക്കും.  വിവാഹാലോചനകളിൽ തീരുമാനമാകും,  ഉപഹാരങ്ങൾ ലഭിക്കും , സഹോദരഗുണം വർദ്ധിച്ചു  നിൽക്കും ,   ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഴിയും.

മകം :   പ്രവർത്തനങ്ങളിൽ തടസ്സം നേരിടും. തെറ്റിദ്ധാരണ മൂലം  അപവാദം കേൾക്കുവാനിടവരും.  മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തിൽ ചാടാതെ ശ്രദ്ധിക്കുക. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവിചാരിത നഷ്ടം. മുതിർന്ന കുടുംബാംഗങ്ങൾക്ക് രോഗാരിഷ്ടതയുണ്ടാകാൻ  സാദ്ധ്യത

പൂരം :  പണമിടപാടുകളില് കൃത്യത പാലിക്കും. പ്രവർത്തന മികവിലൂടെ മറ്റുള്ളവരുടെ  പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവര്ത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. പൊതുപ്രവർത്തനത്തിൽ മികച്ച വിജയം കൈവരിക്കും. വിദ്യാർഥികൾക്ക് അനുകൂല വാരം .

ഉത്രം :  സന്താനങ്ങൾക്ക് ഉപരിപഠനത്തിന്  അവസരമൊരുങ്ങും. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിൽ നേട്ടം,  പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും.  മാനസിക പിരിമുറുക്കം ശമിക്കും . കുടുംബത്തിലെ  മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം,  യാത്രകൾ വേണ്ടിവരും.

അത്തം  :   ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം.   തൊഴില്പരമായി ഉയർന്ന വിജയം കൈവരിക്കും, വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തും. പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരി ക്കും. . വാക്കുതർക്കങ്ങളിലേർപ്പെട്ട് അപമാനമുണ്ടാകും. കർണരോഗ ബാധ.

ചിത്തിര :    അപ്രതീക്ഷിത ചെലവുകൾ വർധിക്കും. വാഹനയാത്രകൾക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാദ്ധ്യത .    അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകാനിടയുള്ളതിനാൽ ശ്രദ്ധിക്കുക  ബന്ധുക്കൾ വഴി  നേട്ടം.

ചോതി :  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. ഉത്തരവാദിത്തം വര്ധിക്കും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ . ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. . അവിചാരിതമായ ധനലാഭമുണ്ടാകും. .

വിശാഖം :   പുതിയ  തൊഴിലിൽ പ്രവേശി ക്കുവാൻ കഴിയും . ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവർത്തിക്കു ന്നവർക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിക്കാതെ ശ്രദ്ധിക്കുക ,  ഗൃഹാന്ത രീക്ഷത്തിൽ ശാന്തത, ജോലി സ്ഥലത്ത് എന്തെങ്കിലും അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം.

അനിഴം :   സുഹൃത്തുക്കളുമായി കലഹങ്ങൾക്കു സാധ്യത. പണമിടപാടുകളിൽ ചതിവു പറ്റാൻ സാധ്യത. പിതാവിന് അരിഷ്ടതകൾ  തൊഴിൽ പരമായി അനുകൂല സ്ഥിതി . വിവാഹം ആലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കുവാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

തൃക്കേട്ട :   അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീളും ,  ലഹരിവസ്തുക്കളിൽ താല്പര്യം വർധിക്കും. വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീർഘയാത്രകൾ ഒഴിവാക്കുക, ബന്ധുജങ്ങളുമായി സംസാരത്തിലൂടെ വിരോധം ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക .

മൂലം :  ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും , മുതൽ മുടക്കിയിരുന്ന പദ്ധതികളിൽ നിന്ന് ധനലാഭമുണ്ടാകും. ഭക്ഷണസുഖം വർധിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും.  ജീവിതപങ്കാളിയിൽ നിന്ന് മികച്ച പിന്തുണ എല്ലാക്കാര്യത്തിലും  ലഭിക്കും. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

പൂരാടം : തൊഴിലന്വേഷകർക്ക് അനുകൂല ഫലം, സ്വയം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്  മികച്ച വിജയം, സുഹൃത്തുക്കളുടെ  ഇടപെടൽവഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകൾതീ രുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും.

ഉത്രാടം :   പൊതുപ്രവർത്തന രംഗത്ത് നേട്ടങ്ങൾ , മേലുദ്യോഗസ്ഥരില് നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനത്താൽ  പരുക്കിനു സാധ്യത. വാഹനത്തി നോ വീടിനോ അറ്റകുറ്റപ്പണികൾ  വേണ്ടിവരും ,  സഹപ്രവര്ത്തകരുമായി നിലനിന്നിരുന്ന തര്ക്കങ്ങള് പരിഹൃതമാകും.  തടസങ്ങൾ  തരണം ചെയ്യുവാന് സാധിക്കും.

തിരുവോണം : വിവാഹം ആലോ ചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വർധിക്കും.മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാദ്ധ്യമാകും ,  വ്യവഹാര വിജയം പ്രതീക്ഷിക്കാം, കൂടുതലായി യാത്രകൾ വേണ്ടിവരും , സ്വജനങ്ങളിൽ നിന്നുള്ള  സാമ്പത്തിക സഹായവും പ്രതീക്ഷിക്കാം, മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും.

അവിട്ടം : സര്ക്കാർ ജീവനക്കാർക്ക്  അർഹതപ്പെട്ട പ്രമോഷൻ ലഭിക്കും, തൊഴിലന്വേഷകർ  ഇന്റര്വ്യൂവിൽ നേട്ടം കൈവരിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ പുതിയ  ജോലി ലഭിക്കുവാനും സാധ്യത, ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും , സന്താനങ്ങളെക്കൊണ്ട് അനുഭവഗുണം, യാത്രകൾ വേണ്ടിവരും, മാനസിക സംഘർഷം അനുഭവപ്പെടും.

ചതയം :  സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടും , ഉറ്റ സുഹൃത്തിന്റെ ഇടപെടൽ മൂലം കടങ്ങൾ വീട്ടുവാൻ അവസരമൊരുങ്ങും,  നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനമാറ്റത്തിനു  സാദ്ധ്യത  നിലനിൽക്കുന്നു ,  ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലാഭിക്കാം ,  കൂടുതലായി പണച്ചെലവുള്ള കാര്യങ്ങളിൽ ഏര്പ്പെടും. പൊതുപ്രവർത്തകർക്ക്  പിന്തുണയേറും. 

പൂരുരുട്ടാതി : ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കും ,  ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയം കൈവരിക്കും. സ്വന്തം ബിസിനസ്സിൽ  നിന്നു ധനലാഭം പ്രതീക്ഷിക്കാം.. മത്സരപ്പരീക്ഷ, ഇന്റര്വ്യൂ ഇവയില് വിജയിക്കും. പുതിയ ഗൃഹോപകരണങ്ങൾക്ക് പണം മുടക്കും, സന്താനങ്ങളുടെ കാര്യത്തിൽ മാനസിക ഉത്കണ്ഠ .

ഉത്രട്ടാതി : , എല്ലാക്കാര്യത്തിലും  അലസത മുന്നിട്ടു നിൽക്കും , . രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. ലഹരി വസ്തുക്കളിൽ നിന്ന് മോചനം നേടുവാൻ  ശ്രമിക്കുന്നവർക്ക് കാര്യാ വിജയം , , അന്യരുടെ  ഇടപെടൽ  മൂലം കുടുംബത്തിൽ ചില്ലറ പ്രശ്നങ്ങളുണ്ടാകാം.   കേസ്, വ്യവഹാരങ്ങള് എന്നിവയിൽ വിജയം.

രേവതി : അനാവശ്യമായ മനോവിഷമം അലട്ടും , ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം.ഉദ്യോഗസ്ഥർക്ക്  സ്ഥലംമാറ്റം ഉണ്ടാകും.  ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ദീര്ഘയാത്രകൾ വേണ്ടിവരും. സ്വഗൃഹം വെടിഞ്ഞു താമസിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!