കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഇന്നലെ അറസ്റ്റിലായ പ്രതി സജിത്ത് ശ്യാമിനെ റിമാൻഡ് ചെയ്തു. അടുത്ത മാസം മൂന്ന് വരെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി സജിത്തിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. എടത്തല സ്വദേശി സജിത്ത് ശ്യാമിനെ ഇന്നലെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സജിത്താണ് എന്ന് പൊലീസ് അറിയിച്ചു. കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന സബിത്ത് നാസറിനെ പൊലീസ് നെടുമ്പാശ്ശേരിയിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.