കുളിമുറി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീക്ഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു; മുഖ്യപ്രതി പിടിയിൽ

കരുനാഗപ്പള്ളി : യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമൊത്ത് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ പ്രധാന പ്രതി പിടിയിൽ. ആദിനാട് സായികൃപയിൽ രാധാകൃഷ്ണൻ മകൻ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റ്ർ ചെയ്ത് എ സി പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഒളിവിൽ പോയ രണ്ടും മൂന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് പിടിയിലായ ഷാൽകൃഷ്ണ വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!