ഭാര്യയുമായി പിരിഞ്ഞിട്ടും വിവാഹം കഴിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട് യുവതി

പത്തനംതിട്ട : ഭാര്യയുമായി പിരിഞ്ഞിട്ടും വിവാഹം കഴിക്കാത്തതിന്റെ വിരോധത്തില്‍ കാമുകന്റെ വീടിനും വാഹനത്തിനും തീയിട്ട യുവതി അറസ്റ്റിൽ. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിന് തീയിട്ട കേസിലാണ് കാമുകി സുനിത, സുഹൃത്ത് സതീഷ് എന്നിവര്‍ അറസ്റ്റിലായത്.

രാജ് കുമാറും സുനിതയും ഏറെനാളുകളായി അടുപ്പത്തിലായിരുന്നു.ഇതേത്തുടര്‍ന്ന് സുനിതയുടെ ഭര്‍ത്താവും രാജ് കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ച് പോയി. തനിച്ചായിട്ടും രാജ് കുമാര്‍ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് വീടിനും വാഹനത്തിനും തീയിട്ടത്.

വീട്ടില്‍ ആരുമില്ലത്തപ്പോള്‍ പൂട്ട് തകര്‍ത്ത് അകത്തുുകയറി മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. തീപടരുന്നത് കണ്ട അയല്‍വാസികള്‍ ഓടിയെത്തി തീയണച്ചു. രാജ് കുമാര്‍ സംഭവത്തില്‍ പരാതി നല്‍കിയില്ലെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. നേരത്തെ മന്ത്രവാദത്തിലൂടെ രാജ് കുമാറിനെ അപായപ്പെടുത്താന്‍ സുനിത ശ്രമിച്ചിരുന്നതായും ആക്ഷേപം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!