സിംഗപ്പൂരിലെ ചക്കുളത്ത്കാവ് ശ്രീ ഭഗവതി അമ്മൻ ദിവ്യ ദർശനവും ആചാരപരമായ പ്രാർത്ഥനകളും ഇന്ന് മുതൽ 19 വരെ



✍️സന്ദീപ് എം സോമൻ


സിംഗപ്പൂർ :  ചക്കുളത്തുകാവ് ശ്രീ ഭഗവതി അമ്മൻ ദിവ്യദർശനവും ആചാരപരമായ പ്രാർത്ഥനകളും ഇന്ന് മുതൽ 19 വരെ സിംഗപ്പൂരിലെ സെൻട്രിയം സ്ക്വയറിന്   എതിർവശത്തുള്ള ബിർച്ച് റോഡിനുസമീപത്ത് (ഫാറർ പാർക്ക് എംആർടിക്കും സെറംഗൂൺ റോഡിനും സമീപം)  നടക്കും. എല്ലാദിവസവും രാവിലെയും വൈകിട്ടും പൂജയുണ്ടാകും.

ആദൃദിവസമായ മേയ് 17 വെള്ളിയാഴ്ച രാവിലെ 8 മണിക്ക്  ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഭഗവതി അമ്മനെ സ്വീകരിക്കലും തുടർന്ന്  ഭഗവതി സേവയും നടന്നു. വൈകിട്ട് 7 .30 മുതൽ കുങ്കുമാർച്ചന.

രണ്ടാം ദിവസമായ മേയ് 18 ശനിയാഴ്ച രാവിലെ 8:30 മുതൽ പാൽക്കുടം അഭിഷേകവും  ശനീശ്വര പൂജയും നടക്കും. വൈകിട്ട് 7:30 മുതൽ ഗുരുതി പൂജ.
19 ന് രാവിലെ 7.00 മുതൽ പൊങ്കാല വിവിധ  ബാച്ചുകളിലായി നടത്തപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!