മണർകാട് സംഘം ശബരിമലയിലെത്തി പണക്കിഴി സമർപ്പിച്ചു

ശബരിമല : മണർകാട് ഭഗവതി ക്ഷേത്രത്തിലെ ശാസ്താ സന്നിധിയിൽ നിന്ന്  കെട്ട് മറുക്കി പുറപ്പെട്ട മണർകാട് സംഘം സന്നിധാനത്ത് എത്തി ആചാരപരമായി പണക്കിഴി സമർപ്പിച്ചു.

എരുമേലിയിലെത്തി പരമ്പരാഗത കാനനപാതയായ പേരൂർതോട്, കാളകെട്ടി, അഴുത, കരിമല വഴി പമ്പയിലെത്തി.പമ്പാ സദ്യയും നടത്തി  പമ്പാ ഗണതി ക്ഷേത്രത്തിൽ ദർശനം നടത്തി നീലമല, അപ്പാച്ചിമേട്, ശരംകുത്തി വഴിയാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്.

കെട്ടുമുറുക്കുന്ന സമയത്ത് ശാസ്താ സന്നി ധിയിൽ നീലപ്പട്ട് വിരിച്ച് ഇരുപത്തിയെട്ടര കരകളിലെ ഭക്തജനങ്ങൾ സമർപ്പിച്ച കാണിയ്ക്ക ശബരിമല സന്നിധാനത്തെ സോപാനപ്പടിയിൽ സമർപ്പിക്കുകയും തന്ത്രിയിൽ നിന്ന് തീർത്ഥവും പ്രസാദവും സ്വീകരിക്കുകയും ചെയ്തു. 

40 പേരടങ്ങുന്ന സംഘമാണ് ഇത്തവണ മല ചവിട്ടിയത്. പെരിയ സ്വാമിമാരായ രവിമനോഹർ, പ്രകാശ് കുമാർ.എന്നിവർ സംഘത്തിൻ്റെ യാത്രക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!