ന്യൂഡല്‍ഹി: മോദി ഗ്യാരന്റിക്ക് ബദലായി കേജ്രിവാളിന്റെ പത്തു ഗ്യാരന്റിയുമായി ആം ആദ്മി പാര്‍ട്ടി (എഎപി). മോദി ഗ്യാരന്റിയും കെജരിവാളിന്റെ ഗ്യാരന്റിയും ജനം വിലയിരുത്തട്ടെ എന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ എഎപി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പത്തു ഗ്യാരന്റികള്‍ മുന്നോട്ടുവച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
”വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ എന്നും ബിജെപി പരാജയപ്പെട്ടിട്ടേയുള്ളൂ. എന്നാല്‍ എന്റെ ഗ്യാരന്റിക്കു തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോഡ് ഉണ്ട്. കെജരിവാളിന്റെ ഗ്യാരന്റി വേണോ, മോദിയുടെ ഗ്യാരന്റി വേണോ എന്ന് ജനം തീരുമാനിക്കട്ടേ.” കെജരിവാള്‍ പറഞ്ഞു.
എല്ലാവര്‍ക്കും സൗജന്യ വൈദ്യുതിയുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണു കെജരിവാള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ”പത്തു ഗ്യാരന്റികളില്‍ ആദ്യത്തേത് രാജ്യത്ത് 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കും എന്നുള്ളതാണ്. രാജ്യത്തിന് 3 ലക്ഷം മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതില്‍ 2 ലക്ഷം മെഗാവാട്ടാണ് ഉപയോഗിക്കുന്നത്. ആവശ്യത്തില്‍ കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ നമ്മുടെ രാജ്യത്തിനു സാധിക്കും. ഞങ്ങളത് ഡല്‍ഹിയിലും പഞ്ചാബിലും നടപ്പാക്കിയതാണ്. അത് രാജവ്യാപകമായി നടപ്പാക്കും. പാവപ്പെട്ടവര്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കും. അതിന് ഏകദേശം 1.25 ലക്ഷം കോടി രൂപയാണ് വേണ്ടി വരുന്നത്.” കെജരിവാള്‍ പറഞ്ഞു.
രാജ്യത്ത് നിന്ന് തന്നെ അഴിമതി തുടച്ചു നീക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ‘സത്യസന്ധരായ ആളുകളെ ജയിലിലേക്ക് അയയ്ക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സംവിധാനം അവസാനിപ്പിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. 2 കോടി യുവാക്കള്‍ക്ക് ജോലി നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ യുവാക്കള്‍ക്ക് 2 കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് കെജരിവാള്‍ പറഞ്ഞു. ഇത് ഉല്‍പ്പാദനക്ഷമവും ഫലപ്രദവുമായ തൊഴിലവസരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസത്തെ പുനരുദ്ധരിക്കുന്ന പദ്ധതിയാണ് ഗ്യാരന്റികളില്‍ രണ്ടാമത്തേത്. മികച്ച ആരോഗ്യ പരിപാലനമാണ് കെജരിവാള്‍ മുന്നോട്ടുവയ്ക്കുന്ന മൂന്നാമത്തെ ഗ്യാരന്റി. രാജ്യത്ത് മതിയായ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികളിന്നില്ലെന്നും ആരോഗ്യ മേഖലയെ അതിനാല്‍ മെച്ചപ്പെടുത്തുകയുമാണു തങ്ങളുടെ ലക്ഷ്യമെന്നും കെജരിവാള്‍ പറയുന്നു.
എല്ലാവര്‍ക്കും മികച്ച ചികിത്സാ സൗകര്യം ഉറപ്പുനല്‍കുമെന്ന് കേജ്രിവാള്‍ പറയുന്നു. ചൈനയുടെ നിയന്ത്രണത്തില്‍നിന്ന് ഇന്ത്യന്‍ ഭൂമി മോചിപ്പിക്കുക, അഗ്‌നിവീര്‍ പദ്ധതി അവസാനിപ്പിക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ അനുസരിച്ചു കര്‍ഷകര്‍ക്കു താങ്ങുവില ഉറപ്പാക്കുക തുടങ്ങിയവയും കെജരിവാള്‍ ഗ്യാരന്റിയില്‍ പറയുന്നുണ്ട്.

How is he (prison resident CM) can undertake to utter all guarantees NOW. Who considers him to be next PM of the country……
Bullshit and Bullshit….