പത്രമിടാനെത്തിയ ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

കൊയിലാണ്ടി: ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബിജീഷാണ് അറസ്റ്റിലായത്.

ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം. കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസില്‍വെച്ച് പത്രമിടാനെത്തിയ കുട്ടിയെ ബിജീഷ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

പത്രമിടാനായി എത്തിയതായിരുന്നു കുട്ടി. എന്നാല്‍, ആ സമയത്ത് ഓഫീസില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഓഫീസില്‍ വെച്ച് ബിജീഷ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് ബിജീഷിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!