യുവതികളെ കാപ്പചുമത്തി നാടു കടത്തി പൊലീസ്…

വലപ്പാട് : മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവതികളെ കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് നാടു കടത്തി പൊലീസ്. കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) നാടു കടത്തിയത്. ഇരുവരും വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്. മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനായി കഴിഞ്ഞ ജൂൺ 16 മുതൽ കാപ്പ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!