സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം


തൃശ്ശൂര്‍ : തൃശൂർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം.

മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ്, എ.സി മൊയ്തീൻ, എം.കെ കണ്ണൻ, പി.കെ ബിജു എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. കരുവന്നൂർ ബാങ്ക് കേസിൽ നേതാക്കൾക്കെതിരെ ഇ.ഡി നടപടിയുണ്ടാകുമെന്നാണ് സി.പി.എമ്മിന് ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!