കാലടി സർവകലാശാല വിസിയായി ഡോ. കെ.കെ ഗീതാകുമാരി ചുമതലയേറ്റു

എറണാകുളം : കാലടി സംസ്കൃത സർവകലാശാലയിൽ പുതിയ വി.സിയായി ഡോ. കെ.കെ ഗീതാകുമാരി ചുമതലയേറ്റെടുത്തു.

ഇന്ന് രാവിലെ സർവ്വകലാശാല ഓഫീസിലെത്തിയ ഗീതാകുമാരിയെ അഡ്മിനിസ്ട്രേഷൻ ഓഫീസിലെ ജീവനക്കാർ ചേർന്ന് സ്വീകരിച്ചു.

കാലിക്കറ്റ് സർവ്വകലാശാലയിൽ സംസ്കൃത വിഭാഗത്തിൽ പ്രൊഫസറും ഡീനുമായിരുന്നു ഗീതാകുമാരി. മുൻ വി.സിയായിരുന്ന ഡോ. എം.വി നാരായണനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ വി.സി യായി ഗീതാകുമാരി ചുമതലയേറ്റെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!