ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിവെക്കാൻ ധാരണയായി…

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരുന്ന ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിവെക്കാൻ ധാരണയായി.

ഡിസംബർ ഒന്നു മുതൽ നടപ്പിലാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ടെസ്റ്റ് നീട്ടിവെക്കാൻ തീരുമാനമായത്.

ഇതോടെ നിലവിലുള്ള രീതിയിൽ തന്നെ ഡ്രൈവിങ് ടെസ്റ്റുകൾ തുടരും. ഡ്രൈവിങിനിടെ റോഡിൽ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസ്സങ്ങളും കൃത്യമായി മനസിലാക്കി അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്നതാണ് ഹസാർഡ് പെർസെപ്ഷൻ പരിശീലനം. ഇതിൽ റോഡിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള ശേഷിയാണ് വിലയിരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!