മാർ അപ്രേം അവാർഡ് അജു വർഗീസിന്; 16 ന് സമ്മാനിക്കും



കോട്ടയം : തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോക്സ് പള്ളി ഏർപ്പെടുത്തിയിരിക്കുന്ന മാർ അപ്രേം അവാർഡിന് ചലച്ചിത്ര അഭിനേതാവും നിർമ്മാതാവും ആയ അജു വർഗീസ് അർഹനായി.

മാർ അപ്രേമിൻ്റെ ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് ഏർപെടുത്തിയിട്ടുള്ള ഈ അവാർഡ് സംഗീത , സാഹിത്യ, കലാ മേഖലകളിലെ മികച്ച വ്യക്തിത്വങ്ങൾക്കാണ് നൽകുന്നത്.
ഫെബ്രുവരി 16 ന് വൈകിട്ട് 7 മണിക്ക് പള്ളി അങ്കണത്തിൽ ഓർത്തഡോക്സ് സഭാ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!