ഒന്നാം സമ്മാനം 25 കോടി, വിൽപ്പന 28 മുതൽ; ക്രിസ്മസ്-ന്യൂ ഇയർ ബംബർ ടിക്കറ്റ്…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം നവംബർ 26ന് നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ടിക്കറ്റ് പുറത്തിറക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചടങ്ങ് നടക്കുക.

നവംബർ 28 മുതൽ ടിക്കറ്റുകൾ വിപണിയിലെത്തും. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

25 കോടി രൂപയാണ് ബംബറിലെ ഒന്നാം സമ്മാനം. 450 രൂപ വിലയുള്ള ടിക്കറ്റിലൂടെ ആകെ 7,66,992 സമ്മാനങ്ങളാണ് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപയും നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും 24 പേർക്ക് വീതം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!