24 വര്‍ഷങ്ങള്‍ക്ക് ശേഷം മംഗലശ്ശേരി നീലകണ്ഠനും മകന്‍ എംഎന്‍ കാര്‍ത്തികേയനും വീണ്ടുമെത്തിയിരിക്കുകയാണ്. എന്തുകൊണ്ട് മോഹന്‍ലാല്‍ തലമുറകളുടെ താരമാകുന്നുവെന്ന് കാണിച്ചു തരികയാണ് രാവണപ്രഭുവിന് റീ റിലീസില്‍ ലഭിക്കുന്ന സ്വീകരണം. രാവണപ്രഭുവിന്റെ രണ്ടാം വരവ് ആഘോഷിക്കാനായി തിയേറ്ററുകളിലേക്ക് ആരാധകര്‍ ഒഴുകിയെത്തുകയാണ്. ആദ്യ ദിവസം കേരളത്തില്‍ നിന്നും ഏഴുപത് ലക്ഷത്തോളമാണ് രാവണപ്രഭു നേടിയത്.
രണ്ട് ദിവസത്തിനുള്ളില്‍ രാവണപ്രഭു കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത് 1.45 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിവസം നേടിയത് 70 ലക്ഷമായിരുന്നുവെങ്കില്‍ രണ്ടാം നാളില്‍ ഇത് 72 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്നലത്തെ കളക്ഷന്‍ കൂടി ചേരുമ്പോള്‍ രണ്ട് കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളിലും ഇതേ പോലെ മികച്ച കളക്ഷന്‍ നേടാന്‍ ചിത്രത്തിന് നേടാന്‍ സാധിക്കുമെന്നാണ് തിയേറ്റര്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
മലയാളത്തിലെ ക്ലാസിക്കുകളില്‍ ഒന്നായ ദേവാസൂരത്തിന്റെ തുടര്‍ച്ചയാണ് രാവണപ്രഭു. രഞ്ജിത്താണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠന്റെ മകന്‍ കാര്‍ത്തികേയനാണ് രണ്ടാം ഭാഗത്തില്‍ നായകന്‍. രണ്ട് കഥാപാത്രങ്ങളായും മോഹന്‍ലാല്‍ സിനിമയിലെത്തി കയ്യടി നേടി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മാണം.
റീ റീലിസില്‍ മോഹന്‍ലാല്‍ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത സമനാതകളില്ലാത്തതാണ്. നേരത്തെ റീ റിലീസ് ചെയ്ത ഛോട്ടാ മുംബൈയ്ക്കും വന്‍ കളക്ഷന്‍ നേടാന്‍ സാധിച്ചിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഛോട്ടാ മുംബൈ റീ റിലീസ് ചെയ്തത്. അന്‍വര്‍ റഷീദായിരുന്നു സിനിമയുടെ നിര്‍മാണം.
