വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്തേയ്ക്ക് വീണു…14കാരന് ദാരുണാന്ത്യം

കോഴിക്കോട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്.

കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തൊഴിലാളികൾ പണി നിർത്തി പോയതിന് ശേഷം വീടിന്റെ പോർച്ചിന് മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടയിൽ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

നരിക്കുനിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ സ്ലാബിനടിയിൽനിന്നും അഭിനെ പുറത്തെടുത്തിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം. അമ്മ: ശോഭന. സഹോദരങ്ങൾ: അമൽ ദേവ്, അതുൽ ദേവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!