പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമൺ നാലാം മൈലിൽവച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് പശുപ്പാറ സ്വദേശികളായ ബൈക്ക് യാത്രക്കാർ ഡെൻ പീറ്റർ ( 39) ബലൂല ജെല്ലി ( 37)സെലീമ ഹെലൻ ( 7 ) എന്നിവർക്ക് പരിക്കേറ്റു. ഇന്ന് രാത്രി 8.30 യോടെയാണ് അപകടം.
പ്രവിത്താനത്ത് വച്ച് നടന്നു പോയപ്പോൾ ബൈക്ക് ഇടിച്ച് പ്രവിത്താനം സ്വദേശി പി .വി അഗസ്റ്റിന് (65 ) പരിക്കേറ്റു . 7.30 യോടെയാണ് അപകടം .
