കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും. തൃശൂർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2022ൽ തൃശൂർ അയ്യന്തോൾ എസ്.എൻ. പാർക്കിനു സമീപം ഒൻപതും പതിനാലും വയസ്സുള്ള പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് വിധി. കറുത്ത കാറിലെത്തിയ ഒരാൾ തങ്ങൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു കുട്ടികളുടെ പരാതി.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങളും നിർണായക തെളിവുകളായി. കാറിന്റെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ശ്രീജിത്ത് രവി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. സമാനമായ കേസിൽ നേരത്തേ പാലക്കാട്ടും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. നടൻ ടി.ജി. രവിയുടെ മകനാണ് ശ്രീജിത്ത് രവി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!